Breaking News

സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണി

 


നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഒരു സിറ്റിംഗ് ബിജെപി എംഎല്‍എയും നാല് മുന്‍ നിയമസഭാംഗങ്ങളും സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പട്ടികവര്‍ഗ സംവരണ സീറ്റായ നന്ദോദില്‍ നിന്ന് സ്വതന്ത്രനായി ഹര്‍ഷദ് വാസവ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ഗുജറാത് ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ചയുടെ പ്രസിഡന്റാണ് ഹര്‍ഷദ് വാസവ, 2002 മുതല്‍ 2007 വരെയും 2007 മുതല്‍ 2012 വരെയും എംഎല്‍എ ആയിരുന്നു. നര്‍മദ ജില്ലയിലെ നന്ദോദ് നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. ഡോ.ദര്‍ശന ദേശ്മുഖിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിക്കുന്നത്.

No comments