Breaking News

പാര്‍ട്ടിക്കും കേരള സമൂഹത്തിനും ബാദ്ധ്യത.., വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കി വിജയരാഘവനെ കുടിയിരുത്തണമെന്ന് കെ സുധാകരൻ..!! ഒരു വിലയും ഇല്ലാത്ത..

 


സി പി എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കി എവിടെയെങ്കിലും പാര്‍ട്ടി കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍.

സംഘപരിവാറിന്റെ അക്രമശൈലിയിലേക്കു കോണ്‍ഗ്രസ് മാറിയെന്ന വിജയരാഘന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ പ്രകോപിപ്പിച്ചത്. വിജയരാഘവന് സ്ഥലകാല ബോധം നഷ്ടമായെന്നും, അദ്ദേഹം പാര്‍ട്ടിക്കും കേരള സമൂഹത്തിനും ബാദ്ധ്യതയാണെന്നും സുധാകരന്‍ ആരോപിക്കുന്നു.

ഇന്ധനവിലയിലും, മുല്ലപ്പെരിയാര്‍ മരം മുറിയിലും മുഖം വികൃതമായ ഇടതുസര്‍ക്കാരിനെയും സി പി എമ്മിനേയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനുമേല്‍ കുതിര കയറുന്നതിനു പകരം സര്‍ക്കാരിനെ തിരുത്താന്‍ ആക്ടിംഗ് സെക്രട്ടറിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. മുല്ലപ്പെരിയാര്‍ മരംമുറിയില്‍ വാതുറക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നിയമസഭയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ യു ഡി എഫ് എം എല്‍ എ മാര്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കല്ലിനു കാറ്റുപിടിച്ചതുപോലെ മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയാണ്.

തന്റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പരസ്യമായി പോര്‍വിളി മുഴക്കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ വ്യക്തമായ പങ്കാണ് ഇതില്‍ നിന്നു പുറത്തുവരുന്നതെന്നു സുധാകരന്‍ പറഞ്ഞു.

No comments