മറ്റൊരു നേട്ടം കൂടി നേഗിയെ തേടിയെത്തി ; ഐ എസ് എല് ലിൽ ഒരുകളികൊണ്ട് നേഗി നേടിയത് നിരവധി റെക്കോർഡുകൾ
ഐഎസ്‌എല് നാലാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിലേയ്ക്ക് കാലെടുത്തുവെച്ച യുവതാരമാണ് ദീപേന്ദ്ര നേഗി. ആദ്യ മത്സരത്തില്‍ തന്നെ മികച്ച ഗോള്‍ നേടി ചരിത്രം കുറിച്ച് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം.
കൂടാതെ മറ്റൊരു നേട്ടവും താരത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഐഎസ്‌എല്ലിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി തിരഞ്ഞെടുത്തത് അരങ്ങേറ്റം കുറിച്ച നേഗിയുടെ ഗോള്‍ തന്നെയാണ്.
ഡല് ഡൈനാമോസിനെതിരെ നേടിയ സമനില ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുത്തത്. മൊത്തം വോട്ടിന്റെ 92.1 ശതമാനം വോട്ട് നേടിയാണ് നേഗി പുരസ്കാരം സ്വന്തമാക്കിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് ആദ്യ ടച്ചിലൂടെ നേഗി ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ജയമുറപ്പിച്ച ഇയാന്‍ ഹ്യൂമിന്റെ പെനാല്‍റ്റി ഗോളിനു വഴിയൊരുക്കിയതും നേഗി ആയിരുന്നു.





No comments