കൊച്ചിയില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസ് അടിച്ചുതകര്‍ത്തു; തിങ്കളാഴ്ച മത്സ്യബന്ധന ഹര്‍ത്താല്‍
കൊച്ചിയില് വൈപ്പിനിലുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസ് ഒരു സംഘം അടിച്ചുതകര്‍ത്തു. ചെറുമീനുകള്‍ പിടിച്ചതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എത്തിയ സംഘമാണ് ഓഫീസ് അടിച്ചുതകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അക്രമത്തില് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇരുന്നൂറോളം വരുന്ന ഗൂണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ന് അതിരാവിലെ നാലുമണിയോടെയായിരുന്നു സംഭവമെന്ന് മറൈന്‍ എന്‍ഫോഴ്സ്മന്റ് അധികൃതര്‍ പറഞ്ഞു. നിയമവിരുദ്ധമായി ചെറുമീനുകള്‍ ബോട്ടുകാര്‍ പിടിക്കുന്നതായി വ്യാപകപരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഫിഷറീസ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി മുനമ്ബം ഭാഗത്ത് എന്‍ഫോഴ്സ്മെന്റ് പരിശോധന ശക്തമാക്കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നലെ രാത്രി ചെറുമീനുകള്‍ പിടിച്ച രണ്ട് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു.
മലപ്പുറം സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു പിടിച്ചെടുത്ത രണ്ട് ബോട്ടുകളും. ഇന്ന് പുലര്‍ച്ചെയെത്തിയ ഇരുന്നൂറ് പേരടങ്ങുന്ന സംഘം സ്റ്റേഷന്‍ ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ബോട്ട് പിടിച്ചെടുത്ത് സംഘം കടന്നുകളഞ്ഞെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ രാജീവ്, സിജു എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്.
സംഭവത്തിന് പിന്നാലെ മറൈന്‍ എന്‍ഫോഴ്സമെന്റ് ഓഫീസില്‍ ഗൂണ്ടായിസം നടത്തിയതില്‍ പ്രതിഷേധിച്ചും ആക്രമണം നത്തിയവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടും മത്സ്യതൊഴിലാളികള്‍ വൈപ്പിനില്‍ പ്രതിഷേധപ്രകടനം നടത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് മത്സ്യബന്ധനമേഖലയില്‍ ഹര്‍ത്താലിനും മത്സ്യതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.




No comments