Breaking News

പരീക്ഷയെ പേടിയുണ്ടോ? മോദിയുടെ പുസ്തകം വായിച്ചാല്‍ മതി പരിഹാരമാകും



പരീക്ഷയെത്തുമ്ബോള് നെഞ്ചിടിക്കുന്നവരാണ് എല്ലാ വിദ്യാര്‍ത്ഥികളും. എന്നാല്‍ ഇത്തരക്കാര്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ പുസ്തമെത്തുന്നു. എക്സാം വാരിയേഴ്സ് എന്ന് പേരിട്ട പുസ്തകം കുട്ടികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയുമാണ് അഭിസംബോധന ചെയ്യുന്നത്.


തന്റെ കുട്ടിക്കാലത്തെ ഓര്‍മകളും ജീവിതാനുഭവങ്ങളാണ് മോദി പുസ്തകത്തില്‍ വിവരിക്കുന്നത്. പരീക്ഷയെ താന്‍ എങ്ങനെ നേരിട്ടുവെന്നും പുസ്തകത്തില്‍ മോദി വിശദീകരിക്കുന്നു. ഇതേ വിഷയത്തെക്കുറിച്ച്‌ മന്‍ കീ ബാത്തിലും മോദി സംസാരിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും സംഘര്‍ഷ ഭരിതമായ ജോലി പ്രധാനമന്ത്രിയുടേതാണെന്ന് മോദിയുടെ വിശദീകരണം. എന്നാല്‍ പുസ്തകത്തില്‍ രാഷ്ട്രീയമോ മറ്റ് വിവാദ വിഷയങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല.


ആദ്യഘട്ടത്തില്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന സിനിമ പിന്നീട് എല്ലാ ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും. ഇത്തരത്തില്‍ ഒരു പുസ്തകത്തിന് പിന്നിലുള്ള ആശയം മോദിയുടേത് തന്നെ.


പ്രതിമാസം റേഡിയോയില്‍ കൂടി നടത്തുന്ന മന്‍ കീ ബാത്തിന് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിലാണ് മോദി പുസ്തകമെഴുത്തിലേക്ക് തിരിയാന്‍ കാരണം.

No comments