ജിങ്കൻ മദ്യപാനി ആണോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് കോച്ചിങ് സ്റ്റാഫ്
കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കൻ മദ്യപാനിയാണെന്ന മുൻ പരിശീലകൻ റെനേ മ്യൂലസ്റ്റീന്റെ ആരോപണത്തെ ശരിവച്ചു മുൻ കോച്ചിങ് സ്റ്റാഫ് അംഗം. ജിങ്കന് പുറമെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മിലന്‍ സിംഗും, ജാക്കിചന്ദും, സിയാം ഹംഗലും പതിവായി മദ്യപിക്കുന്നവരാണെന്ന് മുൻ കോച്ചിങ് സ്റ്റാഫ് അംഗം വെളിപ്പെടുത്തിയതായി സ്പോർട്സ് കീട റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ബ്ലാസ്റ്റേഴ്‌സ് നായകനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട പരിശീലകൻ റെനേ മ്യൂലസ്റ്റീൻ രംഗത്തെത്തിയിരുന്നു.
ഒട്ടും പ്രൊഫഷണൽ ആയി അല്ലാതെ മത്സരത്തെ സമീപിക്കുന്ന ജിങ്കൻ തികഞ്ഞ മദ്യപാനിയാണ് എന്നായിരുന്നു റെനെയുടെ ആരോപണം.
എന്നാൽ പലമത്സരങ്ങൾക്കും മുൻപും ശേഷവും ജിങ്കൻ അടക്കമുള്ള താരങ്ങൾ മദ്യപാനനത്തിലും, മറ്റു ആഘോഷങ്ങളിൽ മുഴുകുകയാണ് പതിവ് എന്നാണ് പേരുവെളിപ്പെടുത്താത്ത കോച്ചിങ് സ്റ്റാഫിന്റെ ആരോപണം.
പ്രധാനമായും ബെംഗളുരു എഫ് സിയുമായും ഗോവയുമായും നടന്ന മത്സരങ്ങളിലാണ് താരങ്ങള്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ റെനേ വലിയ അസ്വസ്ഥനായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
നേരത്തെ റെനെയുടെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച ജിങ്കൻ പുതിയ ആരോപണങ്ങളെ എങ്ങനെ നേരിടുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറ്റുനോക്കുന്നത്.
നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിനെ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സെമിയിലെത്തിക്കുന്നതോടെ ആരോപണങ്ങളുടെ മുനയൊടിക്കാനാവും എന്നാവും ജിങ്കൻറെ കണക്കുകൂട്ടൽ.







No comments