പൂനെയിൽ ആരാധകർ ആക്രമിക്കപ്പെട്ട സംഭവം; പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്
പൂനെ സിറ്റിയുമായുള്ള നിർണായക എവേ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഗാലറിയിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മന്റ്.
ടീമിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയ പ്രതികരണത്തിൽ സംഭവത്തെ ബ്ലാസ്റ്റേഴ്‌സ് ശക്തമായി അപലപിച്ചു.
സംഭവം അസ്വാഭാവികമായ ഒന്നാണെന്ന് പറഞ്ഞ മാനേജ്മന്റ് പൂനെ ടീമുമായോ, ടീമിന്റെ യഥാർത്ഥ ആരാധകരായ ‘ഓറഞ്ച് ആർമിയുമായോ’ സംഭവത്തിന് ഒരുതരത്തിലുമുള്ള ബന്ധവുമില്ലെന്ന് ഔദ്യോഗിക പ്രതികരണത്തിൽ പറയുന്നു.
പൂനെ ആരാധകർ എന്ന വ്യാജേന പുറത്തുനിന്നും നുഴഞ്ഞുകയറിയ ആളുകളാവും വഴിവിട്ട ആക്രമണം നടത്തിയത് എന്ന് പറഞ്ഞുവയ്ക്കുന്നുണ്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രതികരണം.
ഇനിയുള്ള മത്സരങ്ങളിൽ ആതിഥേയ ടീമുമായി ചേർന്ന് ബ്ലാസ്റ്റേഴ്സിന്റെ ‘ട്രാവെല്ലിങ് ഫാൻസിന്’ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും, ഇപ്പോൾ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇതിനോടകം തന്നെ ഐഎസ്എൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അറിയിച്ചു.







No comments