Breaking News

ഇയാൻ ഹ്യും ഡാ.. ഹ്യൂമേട്ടനെ തേടി ആ പുരസ്കാരം എത്തി



ഇന്ത്യൻ സൂപർ ലീഗിൽ മികച്ച മത്സരങ്ങളുടെ ഒരു നീണ്ട നിര കണ്ട ജനുവരി മാസത്തിലെ മികച്ച പ്ലയെർ ആരെന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാ മാസങ്ങളിലും ഇങ്ങനെ മികച്ച താരത്തെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ സൂപർ ലീഗ് ഇത്തവണയും അത് നടത്തി.

കഴിഞ്ഞ മാസം കിടിലൻ പെർഫോമൻസുമായി മിന്നിത്തിളങ്ങിയ ഇയാൻ ഹ്യുമാണ് ജനുവരി മാസത്തിലെ ആരാധകരുടെ ഐ എസ് എൽ താരം

ഒപ്പം മത്സരിച്ച മറ്റു ടീമിലെ താരങ്ങളെ ബഹുദൂരം പിന്നിലാക്കി, മഞ്ഞപ്പടയുടെ സ്വന്തം ഹ്യുമേട്ടൻ 90.1 % വോട്ടോടെ വമ്പിച്ച വിജയം ആണ് നേടിയിട്ടുള്ളത്

ഈ മാസത്തിലും കൊമ്പന്മാർക്ക് വേണ്ടി ഇയാൻ ഹ്യൂം ഇത്തരത്തിൽ ഒരു കളി കാഴ്ച വെക്കും എന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട.

ഐ എസ് എല് ലിലെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് ജയ്സി അണിഞ്ഞ ഹ്യൂം രണ്ടു വർഷത്തെ ഇടവളയ്ക്കുശേഷം ആണ് കേരളത്തിലേക്ക് തിരിച്ചെത്തിയത് . അത് കൊണ്ട് തന്നെ ഇൗ പുരസ്കാരം ആരാധകരുടെ സമ്മാനം തന്നെയാണ്‌ .

No comments