Breaking News

അധ്വാനിച്ച് കളിക്കുമ്പോഴും അർഹിച്ച അഗീകാരം ലഭിക്കാതെ പെകുസൺ



കറേജ് പെക്കൂസൺ എന്ന ഘാന സ്വദേശി കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയപ്പോള്‍ പലരും സാദൃശ്യം കണ്ടെത്തിയത് കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരമായിരുന്ന ബെല്‍ഫേര്‍ട്ടുമായിട്ടാണ്. ആദ്യ മത്സരങ്ങള്‍ ടീം നിറം മങ്ങിയപ്പോഴും അധ്വിനിച്ച് കളിച്ച് പെക്കൂസൺ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി. 

ഇപ്പോള്ള് പുതിയ ഊര്‍ജത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറുമ്പോഴും കരുത്തായി മാറുകയാണ് പെക്കൂസൺ.സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പതിനാല് മത്സരങ്ങളും കളിച്ച മൂന്ന് പേരിലൊരാളാണ് പെക്കൂസൺ.

 സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നേടിയ 17 ഗോളില്‍ ആറിലും താരത്തിൻ്റെ പങ്കുണ്ട്. ഒരു ഗോള്‍ നേടിയപ്പോള്‍ അഞ്ച് ഗോളുകള്‍ക്കാണ് പെക്കൂസൺ വഴിയൊരുക്കിയത്. ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയവരുടെ പട്ടികയില്‍ മൂന്നാമതാണ് പെക്കൂസൺ. പൂനെയുടെ മാഴ്‌സെലിന്യോയും, ബെംഗളുരുവിന്റെ എഡു ഗാര്‍സിയയുമാണ് പെക്കൂസണ് മുന്നില്‍

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഏറ്റവുമധികം പാസുകള്‍ നല്‍കിയതും, ഷോട്ടുകളുതിര്‍ത്തതും ഈ ഘാന താരം തന്നെ. ഇതുവരെ 48 തവണ എതിരാളികളെ ടാക്കിള്‍ ചെയ്തിട്ടുണ്ട് പെക്കൂസൺ.

കഴിഞ്ഞ ദിവസം പുനെയ്‌ക്കെതിരായ മത്സരത്തില്‍ അവസാന നിമിഷം വിനീതിന് നല്‍കിയ ക്രോസും, ഡെല്‍ഹിക്കെതിരായ എവേ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന് ഗോള്‍ നേടാന്‍ നല്‍കിയ പാസും മതി പെക്കൂസൺൻ്റെ പ്രതിഭ തിരിച്ചറിയാന്‍.
ഗോളടിക്കുന്നവര്‍ ആഘോഷിക്കപ്പെടുമ്പോള്‍, പുര്‌സകാരങ്ങള്‍ നേടുമ്പോള്‍ പെക്കൂസണേയും ലാല്‍റുവാത്താരയേയും പോലുള്ള താരങ്ങള്‍ ആരാധക മനസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്
. സംശയമൊന്നുമില്ലാതെ പറയാം, സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച താരങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ ഈ 99-ാം നമ്പര് ജേഴ്‌സിക്കാരന്‍ ഇടം പിടിക്കുമെന്ന്.

No comments