Breaking News

തന്റെ കട്ട ആരാധകന്റെ മരണത്തിൽ ദുഖം പങ്കുവയ്ച്ച്‌ മമ്മൂട്ടിയും ദുല്‍ഖറും



ആരാധകന്റെ മരണത്തില്‍ ദുഖം അറിയിച്ച്‌ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. തലശേരി സ്വദേശിയായ ഹര്‍ഷാദിന്റെ മരണവാര്‍ത്തയാണ് മമ്മൂട്ടിയും ദുല്‍ഖര്‍ ആരാധകരുമായി പങ്കുവച്ചത്. മട്ടന്നൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഹര്‍ഷാദ് മരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരുവരും ഹര്‍ഷാദിന്റെ വിയോഗത്തില്‍ ദുഖം അറിയിച്ചത്.


ഹര്‍ഷാദിന്റെ വിയോഗം തന്നെ ഞെട്ടിച്ചുവെന്ന് മമ്മൂട്ടി പറയുന്നു. ഹര്‍ഷാദിന്റെ മരണത്തില്‍ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. 'ഹര്‍ഷാദ് ലോകത്തോട് വിടപറഞ്ഞ വിവരം അറിഞ്ഞതില്‍ തീരാദുഖമുണ്ട്.


അദ്ദേഹം നല്‍കിയ സ്നേഹവും പിന്തുണയും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.

സ്നേഹസമ്ബന്നനും സന്തോഷവാനുമായ ഒരു യുവാവായിരുന്നു അവന്‍'- ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

No comments