കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകി; സിഫ്നിയോസ് ഇന്ത്യ വിട്ടു
കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്വ്സി ഗോവയില്‍ എത്തിയ മാര്‍ക്ക് സിഫ്നിയോസിനെതിരെ ഫോറിന്‍ റീജിയണല്‍ റെജിസ്ട്രേഷന്‍ ഓഫീസില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാതി കൊടുത്തതിനെ തുടര്‍ന്ന് താരം ഇന്ത്യ വിട്ടു.
ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് ഗോവ മത്സരത്തിന് തൊട്ടുമുന്നേയാണ് സിഫ്നിയോസ് ഇന്ത്യ വിട്ട് ഹോളണ്ടിലേക്ക് പറന്നത്.
കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാനുള്ള എംപ്ലോയ്മെന്റ് വിസയിലാണ് എഫ് സി ഗോവയില്‍ സിഫ്നിയോസ് കളിക്കുന്നത് എന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതി.
പരാതിയെ തുടര്‍ന്ന് FRRO ഓഫീസ് എഫ് സി ഗോവയേയും സിഫ്നിയോസിനെയും ബന്ധപ്പെടുകയും താരത്തോട് രാജ്യം വിടുകയോ അതോ ഡീപോര്‍ടിംഗ് നടപടിക്ക് വഴങ്ങുകയോ മാത്രമെ പരിഹാരമുള്ളൂ എന്ന് പറയുകയായിരുന്നു.
FRROയുടെ നിര്‍ദേശം അനുസരിച്ച് താരം ഇന്ത്യ വിട്ട് സ്വന്തം രാജ്യത്തേക്ക് പറന്നു. സിഫ്നിയോസ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ് സി ഗോവയിലേക്ക് കൂടുമാറിയത്. താരത്തിന് ഇനി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചുവരണമെങ്കില്‍ ചുരുങ്ങിയത് 10 ദിവസമെങ്കിലും എടുക്കും.





No comments