മഞ്ഞപ്പട ആകെ ആശങ്കയിൽ ; ഇതൊരുമാതിരി കൺഫ്യൂഷൻ ആയിപ്പോയി
ഐ എസ് എലിൽ ഇൗ ആയ്ച്ച യിലെ മികച്ച ഗോൾ കണ്ടെത്തുന്നതിനുള്ള അഞ്ച് താരങ്ങളുടെ പട്ടികയാണ് ഐ എസ് എൽ പ്രസിദ്ധീകരിച്ചത് . അതിൽ രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഉണ്ട് എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം ആണെന്നതിൽ ഒരും തർക്കവുമില്ല .
എന്നാല് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യം ഇവരിൽ ആർക്ക് വോട്ട് ചെയ്തത് വിജയിപ്പിക്കും എന്നതാണു് . മലയാളിയായ വിനീതോ , പുറം നാട്ടുകാരനായ ജക്കിച്ചന്ധ് സിംഗോ .
വിനീതിന് വോട്ട് ചെയ്തില്ല എങ്കിൽ മലയാളികൾക്ക് ഒരു കുറവല്ലേ... പുറം നാട്ടിൽ നിന്ന് വന്ന് ബ്ലാസ്റ്റേഴ്സ് ജെയ്സി അണിയുന്ന താരത്തെ അങ്ങനെ പിന്തുണക്കാതിരിക്കുന്നത് മോശമെല്ലേ... എന്നാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ച.
ആദ്യ സ്ഥാനങ്ങളിലുള്ള ഇരുവരെയും കൂടാതെ ബെംഗളുരുവിന്റെ മിക്കു, ഗോവ താരങ്ങളായ മന്ദര്‍റാവു ദേശായി, ഫെരാന്‍ കോറോമിനസ് എന്നിവരും പട്ടികയിലുണ്ട്.
എന്നാല് ഐഎസ്‌എല്ലില്‍ കൂടുതല്‍ ശക്തരായ ഫാന്‍ കൂട്ടമാണ് മഞ്ഞപ്പട എന്നതിനാല്‍ പുരസ്കാരം കേരളത്തിലേക്ക് എത്തുമെന്നുറപ്പ്.
ഇന്ന് ആരംഭിച്ച വോട്ടിംഗിൽ രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്തായാലും കേരളം വിട്ട് പുരസ്കാരം പുറത്ത് പോവില്ലാ എന്ന് ആശ്വസിക്കാം
ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂം , സി കെ വിനീത് എന്നിവർ ആയ്ച്ചയിലെ മികച്ച ഗോൾ പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ ജനുവരി മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും ഇയാൻ ഹ്യൂം നേടി.







No comments