ഇനി രണ്ടാം നാള് തെരഞ്ഞെടുപ്പ് ഫലം..!! കണ്ണൂരിന്റെ കണക്ക് കൂട്ടല്‍ എങ്ങനെ..?? ഇരു മുന്നണികളും സീറ്റുകൾ തുല്യമായി പങ്കിടാൻ സാധ്യത..
ഫലമറിയാന്‍ ഇനി രണ്ടുനാള്‍ മാത്രം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടിയ പൊതുവെ ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരില്‍ ഇത്തവണ എന്തും സംഭവിക്കാം. പല മണ്ഡലത്തിലുമുള്ള പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 77.78 ശതമാനം പോളിംഗാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. 2016-ല്‍ 80.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരില്‍ മൂന്ന് മുന്നണികള്‍ക്കും അവരുടെ വോട്ട് ബാങ്കുണ്ട്. ശക്തമായ അടിത്തറയോടുകൂടിയ മണ്ഡലങ്ങള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്.
അടിത്തറ ദുര്‍ബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങള്‍ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. കണ്ണൂരില്‍ 2011 ലെ തരംഗം ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍, ഇത്തവണ കണ്ണൂരിലെ 11 സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളില്‍ എട്ടിടത്ത് എല്‍ഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനുമായിരുന്നു മുന്‍തൂക്കം. 2011-ല്‍ അഞ്ചു സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചിരുന്നു. എല്‍ഡിഎഫില്‍ എട്ട്.
ഇത്തവണ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ് എന്നീ സീറ്റുകൾ യുഡിഎഫ് ഉറപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. തളിപ്പറമ്പ സീറ്റും കിട്ടിയാൽ കിട്ടി എന്ന സാധ്യതയും തള്ളി കളയുന്നില്ല.
എൽഡിഎഫ് എല്ലാ ഫിക്സഡ് ഡെപ്പോസിറ്റ് മണ്ഡലങ്ങളും നിലനിർത്തി നേട്ടം കൊയ്യും. ധർമടം, തലശേരി, മട്ടന്നൂർ, കല്യാശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ സീറ്റും പ്രതീക്ഷിക്കുന്നു.

No comments