Breaking News

ബംഗാളികളോട് മലയാളികൾ കാണിക്കുന്നത് വംശീയ അധിക്ഷേപമോ..? : വൈറലായ ചിത്രത്തിന് പുറകിലെ കഥ ഇതാണ്


കൊച്ചി:സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചിരിപടർത്തിയ ഒരു വീടിന്‍റെ മുകളിലേക്കുള്ള കോണ്‍ക്രീറ്റ് കോണിപ്പടികളുടെ ചിത്രം ഏറെ ചർച്ചവിഷയമായിരുന്നു. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്‍റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. അങ്ങനെ സംഭവിച്ചതിൽ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ഒരു ചോദ്യം.

ഇത് വംശീയമായ അധിക്ഷേപമാണെന്നും ചിലർ പറഞ്ഞു.കോൺക്രീറ്റും കഴിയുന്നിടം വരെ ഇതാരുടെയും ശ്രദ്ധയിൽ വന്നില്ലെങ്കിൽ പണിഞ്ഞവരും ഉടമസ്ഥതരും വലിയ അശ്രദ്ധക്കാരാണെന്നാണ് ഒരു പ്രധാന കമന്‍റ്. കോൺ ക്രീറ്റ്‌ ചെയ്യാൻ തട്ട്‌ സെറ്റ്‌ ചെയ്തവർ എവിടെ പോയി ? സൈറ്റ്‌‌ സൂപ്പർ വൈസർ, സൈറ്റ്‌ എഞ്ചിനീയർ, കോണ്ട്രാക്ടർ, കെട്ടിട ഉടമസ്ഥർ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ്‌ പണി ചെയ്ത അന്യ സംസ്ഥാനക്കാരന്‍റെ ഉത്തരവാദിത്വം വരുന്നത്‌ എന്നായിരുന്നു ഒരു പ്രധാന വാദം.

എന്നാൽ ഇതിന്റെ പ്രായോഗികതയാണ് മറ്റു ചിലർ വ്യക്തമാക്കിയത്. ഡോർ പൊളിക്കാൻ നേരത്തെ തീരുമാനിച്ചതുകൊണ്ടാവും കോണിപ്പടി അങ്ങനെ പണിതെന്നാണ് ചിലരുടെ കണ്ടെത്തൽ . കാര്യം റൂമിന്റെ വാതിൽ ഇപ്പോൾ മാറ്റി പണിത്തിരിക്കുകയാണ്. അതോടെ കുറ്റം ബംഗാളിയുടേതാണെന്ന വാദം പൊളിയുകയാണ്. എന്തിനും ഏതിനും ബംഗാളികളെ കുറ്റം പറയുന്ന ശീലം മലയാളികൾ മാറ്റമെന്നാണ് പുതിയ മുറിയുടെ ചിത്രം പുറത്തു വന്നതോടെ ഉയർന്ന മറ്റൊരു വാദം

No comments