അടിയന്തര യു.ഡി.എഫ് യോഗം നാളെ
തിരുവനന്തപുരം: കൂടുതല്‍ സീറ്റുകളാവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്തെത്തുകയും മാണിഗ്രൂപ്പില്‍ ഉള്‍പ്പാര്‍ട്ടി പോര് ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നാളെ ചേരുന്ന അടിയന്തര യു.ഡി.എഫ് യോഗത്തിലേക്ക് രാഷ്ട്രീയശ്രദ്ധ തിരിയുന്നു. ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും നാളത്തെ യോഗത്തില്‍ സീറ്റ് ചര്‍ച്ച പ്രധാന അജന്‍ഡയാകുമെന്നാണ് സൂചനകള്‍. ജേക്കബ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ചെറുകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നാളത്തെ യോഗത്തിന് തൊട്ടുമുമ്ബായോ അടുത്ത ദിവസമോ നടത്തിയേക്കും. ഞായറാഴ്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട്ട് നിന്ന് ആരംഭിക്കുകയാണ്. യാത്രയുടെ ഇടവേളകളില്‍ മുസ്ലിംലീഗ് അടക്കമുള്ള കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നേക്കും.
നാളെ വൈകിട്ട് 6 മണിക്ക് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുകയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.

No comments