അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബിജെപി പൊടിച്ചത് കോടികൾ..!! കൂടുതല്‍ ബംഗാളില്‍, കേരളത്തിന് മൂന്നാം സ്ഥാനം..!! ഒരു സീറ്റ് പോലും കിട്ടാത്ത കേരളത്തിൽ മാത്രം ഒഴുക്കിയത്..
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി ചെലവാക്കിയത് 252 കോടി രൂപ.
ഇലക്ഷന്‍ കമ്മിഷന് നല്‍കിയ സത്യവാങ്‌മൂലത്തിലാണ് തിരഞ്ഞെടുപ്പിന് ചെലവാക്കിയ കോടികളെ സംബന്ധിച്ച വിവരമുള്ളത്. കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കായി 252,02,71,753 രൂപ ചെലവഴിച്ചെന്നാണ് സത്യവാ
ങ്‌മൂലത്തില്‍ പറയുന്നത്. ഓരോ സംസ്ഥാനത്തും ചെലവാക്കിയത് എത്രയരൂപയാണെന്നത് സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ട്. ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് പശ്ചിമബംഗാളിലാണ്. 151 കോടിരൂപ. എന്നാല്‍ ഇതിനെക്കാള്‍ അല്പം കൂടുതലാണ് സംസ്ഥാനത്ത് ബി ജെ പിയുടെ മുഖ്യ എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസ് ചെലവാക്കിയത്. 154.28കോടി രൂപയാണ് തൃണമൂല്‍ പ്രചാരണങ്ങള്‍ക്കായി വാരിയെറിഞ്ഞത്. ഇതിലൂടെ ഭരണം പിടിക്കാനും തൃണമൂലിനായി.
കേരളത്തില്‍ 29.24 കോടി രൂപയാണ് ബി ജെ പി ചെലവാക്കിയത്. പുതുച്ചേരിയില്‍ 4.79 കോടി, തമിഴ്‌നാട്ടില്‍ 22.97 കോടി, അസമില്‍ 43.81 കോടി എന്നിങ്ങനെയാണ് ബി ജെ പി മറ്റുസംസ്ഥാനങ്ങളില്‍ ചെലവാക്കിയ പണത്തിന്റെ കണക്ക്. അസമിലും പുതുച്ചേരിയിലും മാത്രമാണ് കോടികള്‍ ഒഴുക്കിയിട്ടും ബി ജെ പിക്ക് നേട്ടംകൊയ്യാനായത്. 22 കോടി മുടക്കിയെങ്കിലും തമിഴ്‌നാട്ടില്‍ വെറും 2.6 ശതമാനം വോട്ടുമാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ കേരളത്തില്‍ ഉണ്ടായിരുന്ന ഒരു സീറ്റുകൂടി പാര്‍ട്ടിക്ക് നഷ്ടമാവുകയായിരുന്നു.
No comments