Breaking News

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റു ധാരണ പൂര്‍ത്തിയായി


 ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റു ധാരണ പൂര്‍ത്തിയായി. 25 സീറ്റാണ് ഡിഎംകെ സഖ്യകക്ഷിക്കായി വിട്ടു കൊടുത്തത്. 30 സീറ്റു വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ചോദിച്ച സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സഖ്യം വിടുമെന്ന ഭീഷണികള്‍ക്കിടെയാണ് ഇരുകക്ഷികളും തമ്മില്‍ ശനിയാഴ്ച രാത്രി ധാരണയിലെത്തിയത്. പ്രഖ്യാപനം ഉടനുണ്ടാകും.

അസംബ്ലി സീറ്റുകള്‍ക്ക് പുറമേ, കന്യാകുമാരി ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. എച്ച്‌ വസന്ത്കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഒരു രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് ലഭിക്കും.

ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ദിനേശ് ഗുണ്ടു, കെഎസ് അഴഗിരി, കെആര്‍ രാമസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments