Breaking News

കാസര്‍​ഗോഡ് മണ്ഡലത്തില്‍ കെ. എം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്ലിം ലീഗ് കാസര്‍​ഗോഡ് മണ്ഡലം കമ്മറ്റി.

 


മലപ്പുറം: കാസര്‍​ഗോഡ് മണ്ഡലത്തില്‍ കെ. എം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്ലിം ലീഗ് കാസര്‍​ഗോഡ് മണ്ഡലം കമ്മറ്റി. കാസര്‍കോട് ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം പാണക്കാട് എത്തി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃയോഗത്തിലും എതിര്‍പ്പ് അറിയിച്ചത്.

ജില്ലാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗവും ചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വവും സിറ്റിംഗ് എംഎല്‍എമാരില്‍ ചിലരെ മാറ്റി നിര്‍ത്തുന്ന മാനദണ്ഡവും ഉന്നതാധികാര സമിതി യോഗത്തില്‍ ചര്‍ച്ചയാകും.

മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

No comments