Breaking News

പാലായില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പിസി തോമസ്; എന്‍ഡിഎ നേതൃത്വത്തെ താല്‍പര്യം അറിയിച്ചു..

പാലാ ഉപതെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച്‌ പിസി തോമസ്. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം ഉണ്ടെന്ന് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുമെന്നും പിസി തോമസ് പറ‍ഞ്ഞു. എന്‍ഡിഎക്ക് നല്ല വിജയ സാധ്യതയാണ് പാലാ മണ്ഡലത്തിലുള്ളത്. കേരളാ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളാ കോണ്‍ഗ്രസിന് അനുകൂലമാണ് കാര്യങ്ങളെന്നും പിസി തോമസ് വിശദീകരിക്കുന്നു.
റബ്ബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. അനുകൂല ഘടകങ്ങളെല്ലാം നേതൃത്വത്തെ ധരിപ്പിക്കുമെന്നും പിസി തോമസ് പറഞ്ഞു. പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസി തോമസ് പറ‍ഞ്ഞു.

No comments