പാലാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള് ചര്ച്ചചെയ്യാന് നാളെ യു.ഡി.എഫ്. യോഗം ചേരും
പാലാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള് ചര്ച്ചചെയ്യാന് നാളെ യു.ഡി.എഫ്. യോഗം ചേരും. കേരള കോണ്ഗ്രസ് നേതാക്കളായ ജോസ് കെ.മാണിയും പി.ജെ.ജോസഫും പങ്കെടുക്കും. കേരള കോണ്ഗ്രസിലെ ഭിന്നിപ്പ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യു.ഡി.എഫിന്റെ വിജയത്തിന് എല്ലാവരും ഒരുമിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്ത്തിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്ത്തു. സ്ഥാനാര്ഥിയെ സമവായത്തിലൂടെ തീരുമാനിക്കുമെന്ന് ജോസ് കെ.മാണി മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോര്ട്ട് . അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നു ജോസ് കെ. മാണി പറഞ്ഞു.

No comments