Breaking News

കോ​ണ്‍​ഗ്ര​സി​ന്‍റെ ചെ​ല​വി​ല്‍ ആ​രും മോ​ദി​യെ സ്തു​തി​ക്കേണ്ട.. മോ​ദി സ്തു​തി​ക്കാ​ര്‍​ക്കു വേ​ണ​മെ​ങ്കി​ല്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കാ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി.. കള്ള കേസിൽ..

മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി രം​ഗ​ത്ത്.
കോ​ണ്‍​ഗ്ര​സി​ന്‍റെ ചെ​ല​വി​ല്‍ ആ​രും മോ​ദി​യെ സ്തു​തി​ക്കേ​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കു കോ​ണ്‍​ഗ്ര​സി​ല്‍ സ്ഥാ​ന​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.
മോ​ദി സ്തു​തി​ക്കാ​ര്‍​ക്കു വേ​ണ​മെ​ങ്കി​ല്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കാ​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

മോ​ദി​യെ എ​പ്പോ​ഴും കു​റ്റം പ​റ​യു​ന്ന​തു ന​ല്ല​ത​ല്ലെ​ന്നും ന​ല്ല​തു ചെ​യ്താ​ല്‍ അം​ഗീ​ക​രി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശം.
മോ​ദി അ​നു​കൂ​ല പ​രാ​മ​ര്‍​ശ​വു​മാ​യി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ദി അ​ത്ര മോ​ശ​ക്കാ​ര​ന​ല്ലെ​ന്നും മോ​ദി​യെ എ​പ്പോ​ഴും കു​റ്റം പ​റ​യു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​യി​രു​ന്നു ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന.
ഇ​തി​നു പി​ന്നാ​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി​യും ശ​ശി ത​രൂ​രും ഇ​തേ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു.

ഞാ​യ​റാ​ഴ്ച ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി.
ആ​രു പ​റ​ഞ്ഞാ​ലും മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ള്‍ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്നും ആ​യി​രം തെ​റ്റു​ക​ള്‍ ചെ​യ്തി​ട്ട് ഒ​രു ശ​രി ചെ​യ്തു​വെ​ന്നു പ​റ​ഞ്ഞു മോ​ദി​യെ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

No comments