Breaking News

ആമസോണില്‍ തീപിടുത്തമുണ്ടായതിന് ബ്രസീല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ.. പ്രതിഷേധിച്ചത് അവധി ദിവസം.. ട്രോളുകൾ ഇരന്ന് വാങ്ങി റിയാസും റഹീമും..

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, പെറു, കൊളംബിയ എന്നിവിടങ്ങളിലായി പടര്‍ന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍ കാടുകള്‍.
ലോകത്തിനാകമാനം ഓക്സിജന്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നതും ഈ കാടുകളാണ്. എന്നാല്‍ ഏതാനും നാളുകളായി ഈ കാടുകള്‍ അഗ്നിയുടെ പിടിയിലാണ്.
ഈ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വന്‍ തോതില്‍ തീ പടര്‍ന്ന് പിടിച്ചതിനാല്‍ ഇത് ദൗത്യം ബുദ്ധിമുട്ടേറിയതാണ്.

എന്നാല്‍ ഈ വിഷയം സംബന്ധിച്ച്‌ ഡല്‍ഹിയിലുള്ള ബ്രസീല്‍ എംബസിക്കുമുന്‍പില്‍ പ്രതിഷേധവുമായി ഡി.എഫ്.ഐ രംഗത്തെത്തിയിരിക്കുകയാണ്.
ഡല്‍ഹിയിലുള്ള ബ്രസീല്‍ എംബസിക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതിഷേധിക്കുന്നതിന്റെ ചിത്രം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

എംബസിക്ക് അവധിയായ ഞായറാഴ്ച ദിവസമാണ് ഇവര്‍ പ്രതിഷേധിക്കുന്നത് എന്നതാണ് രസകരം.പ്രതിഷേധത്തെ പരിഹസിച്ചും, ട്രോളിയും നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
മുന്‍പ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് മലപ്പുറത്തുള്ള തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് മുന്‍പിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തിയിരുന്നു. ഏതായാലും ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധത്തെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തകര്‍ക്കുകയാണ്.





No comments