ജാമിയ യുടെ പ്രതിരോധ പ്രതീകമായി മലയാളി വിദ്യാര്‍ഥിനികള്‍.. സമരം ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു, കൂടിപ്പോയാല്‍ ജീവന്‍ നഷ്ടപ്പെടും.. ഡല്‍ഹി പൊലീസിനെ വിറപ്പിച്ച മലയാളി പെണ്‍കുട്ടി, ല ദീദ പറയുന്നു !
പൗരത്വ
ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍
നടത്തിയ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച്
ഡല്‍ഹി പോലീസ്. സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ എല്ലാ കാര്യങ്ങളെയും
ന്യായീകരിച്ചാണ് ഡല്‍ഹി പോലീസ് പി ആര്‍ ഒ ആയ എം എസ് രണ്‍ധാവ പത്രസമ്മേളനം
നടത്തിയത്.
വിദ്യാര്‍ഥികള്‍ക്ക്
നേരെ ആയുധങ്ങള്‍ പ്രയോഗിച്ചെന്നും വെടിവെച്ചുവെന്നുമുള്ള ആരോപണങ്ങള്‍
തെറ്റാണെന്ന് രണ്‍ധാവ പറഞ്ഞു. സര്‍വകലാശാലക്ക് നേരെ
വെടിയുതിര്‍ത്തിട്ടില്ല. കല്ലേറ് വന്നതുകൊണ്ടാണ് കണ്ണീര്‍ വാതക ഷെല്ലുകള്‍
പ്രയോഗിക്കേണ്ടി വന്നതെന്നും പോലീസ് പറയുന്നു.
പ്രൊഫഷണലായാണ് ഞങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.

No comments