ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; പരീക്ഷകള്‍ക്ക് മാറ്റമില്ല
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹര്‍ജി കോടതിയില്‍ നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അതേസമയം ചൊവ്വാഴ്ച നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു. നാളെ സംയുക്ത സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ അറിയിപ്പ് വന്നിരിക്കുന്നത്. ഇതുകൂടാതെ നാളത്തെ സ്‌കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചിട്ടുണ്ട്.

No comments