Breaking News

ഒരാഴ്ചയായി മരണമില്ല; അത്ഭുത മരുന്നുമായി ക്യൂബ, പ്രതീക്ഷ!!

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ.

200 പോസിറ്റീവ് കേസുകളാണ് ക്യൂബയിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്‍പത് ദിവസത്തിനിടെ ഒരു മരണം മാത്രമാണ് ക്യൂബയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഉപയോഗിച്ച്‌ വരുന്ന രണ്ട് മരുന്നുകളാണ് ക്യൂബയില്‍ കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റൊലി സുമാബ് എന്ന ശരീരത്തില്‍ ആന്‍റി ബോഡികളെ ഉത്പാദിപ്പിക്കുന്ന മരുന്നാണ് അതില്‍ ഒന്ന്. വാതരോഗത്തിന് പരീക്ഷണത്തിലിരിക്കുന്ന മരുന്നാണ് മറ്റൊന്ന്.

No comments