ബംഗാളിലേക്ക് പ്രത്യേക ട്രെയിനുകള്‍ അയക്കരുതെന്ന് മമതാ ബാനര്‍ജി
പ്രത്യേക ശ്രാമിക് ട്രെയിനുകള്‍ മേയ് 26 വരെ പശ്ചിമബംഗാളിലേക്ക് അയക്കരുതെന്ന് റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ തിരക്കായതിനാലാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയത്.
ജില്ലാ ഭരണകൂടങ്ങള്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി തിരക്കായതിനാല്‍ അടുത്ത കുറച്ച് ദിവസത്തേക്ക് പ്രത്യേക ട്രെയിനുകള്‍ സ്വീകരിക്കാന്‍ കഴിയില്ല.
ജില്ലാ ഭരണകൂടങ്ങള്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി തിരക്കായതിനാല്‍ അടുത്ത കുറച്ച് ദിവസത്തേക്ക് പ്രത്യേക ട്രെയിനുകള്‍ സ്വീകരിക്കാന്‍ കഴിയില്ല.

No comments