നേതാക്കളുടെ ഭാര്യമാർ സ്ഥാനാർത്ഥി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. തരൂരില്‍ നിന്ന് മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയില്‍ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും
മുന്‍ തൃശ്ശൂര്‍ മേയര്‍ ആയിരുന്നു ഡോ. ബിന്ദു. ഇതിന് മുമ്ബും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട് ഡോ. ബിന്ദു. ഡോ. പി കെ ജമീല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് ഇതാദ്യമാണ്. മന്ത്രിമാര്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും രണ്ട് ടേമില്‍ കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്നതില്‍ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ.

No comments