കേരള കോണ്‍ഗ്രസ് എമ്മിന് പൂഞ്ഞാര്‍ സീറ്റും നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കാന്‍ തീരുമാനമായി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് പൂഞ്ഞാര്‍ സീറ്റും നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കാന്‍ തീരുമാനമായി. ഇന്ന് നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇത്തീ രുമാനമായത്. ഇത് കൂടാതെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് കുറ്റ്യാടി, റാന്നി സീറ്റുകളും നല്‍കും.
എന്നാല്‍ ഇതുവരെ ചങ്ങനാശേരി സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ഒന്നും ആയിട്ടില്ല. സിപിഐയും ചങ്ങനാശേരിക്കുവേണ്ടി രംഗത്തുള്ളതിനാല്‍ ഇതില്‍ ഇതുവരെ തീരുമാനം ആയിട്ടല്ല. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു റാന്നി. അവിടെ പ്രതിനിധീകരിച്ചിരുന്നത് രാജു ഏബ്രഹാമായിരുന്നു

No comments