ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ് ; തളിപ്പറമ്പിൽ ഗോവിന്ദൻ മാഷെ നേരിടാൻ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്..?? ജയം ഉറപ്പെന്ന് എഐസിസി സർവ്വേ.. എൽഡിഎഫ് ജയിച്ചത് 40,000 വോട്ടിന്.. പക്ഷേ സുധാകരന് ലീഡ്..
തളിപ്പറമ്ബ്: കാലങ്ങളായി ഇടതുമുന്നണിയുടെ ഷുവര്‍ ബെറ്റാണ് തളിപ്പറമ്ബ് നിയോജകമണ്ഡലം . കഴിഞ്ഞ രണ്ടുതവണ വിജയിച്ച ജയിംസ് മാത്യുവിന് പകരം സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പരമ്ബരാഗതവോട്ടില്‍ വിശ്വാസമര്‍പ്പിച്ച് ഇടതും ലോക് സഭ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന് ലഭിച്ച ലീഡില്‍ വിശ്വാസമര്‍പ്പിച്ച് യു.ഡി.എഫും കൊമ്ബുകോര്‍ക്കുമ്ബോള്‍ തദ്ദേശതിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ഉണര്‍വില്‍ എന്‍.ഡി.എയും സജീവമാണ്.
എം.വി.ഗോവിന്ദന് തളിപ്പറമ്ബില്‍ മൂന്നാം ഊഴമാണ്. 1996ലും 2001ലും മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു ജയം. തിരഞ്ഞെടുപ്പില്‍ നിന്ന് മാറി സംഘടനാതലത്തില്‍ ശ്രദ്ധയൂന്നിയ ഇദ്ദേഹം സംസ്ഥാന സി.പി.എമ്മിലെ താത്വികമുഖം കൂടിയാണ്.
കാലങ്ങളായി ഇടതുമുന്നണിയുടെ ഷുവര്‍ ബെറ്റാണ് തളിപ്പറമ്ബ് നിയോജകമണ്ഡലം . കഴിഞ്ഞ രണ്ടുതവണ വിജയിച്ച ജയിംസ് മാത്യുവിന് പകരം സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പരമ്ബരാഗതവോട്ടില്‍ വിശ്വാസമര്‍പ്പിച്ച് ഇടതും ലോക് സഭ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന് ലഭിച്ച ലീഡില്‍ വിശ്വാസമര്‍പ്പിച്ച് യു.ഡി.എഫും കൊമ്ബുകോര്‍ക്കുമ്ബോള്‍ തദ്ദേശതിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ഉണര്‍വില്‍ എന്‍.ഡി.എയും സജീവമാണ്.
എം.വി.ഗോവിന്ദന് തളിപ്പറമ്ബില്‍ മൂന്നാം ഊഴമാണ്. 1996ലും 2001ലും മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു ജയം. തിരഞ്ഞെടുപ്പില്‍ നിന്ന് മാറി സംഘടനാതലത്തില്‍ ശ്രദ്ധയൂന്നിയ ഇദ്ദേഹം സംസ്ഥാന സി.പി.എമ്മിലെ താത്വികമുഖം കൂടിയാണ്.
. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഇല്ലാതാക്കാന്‍ മാത്രമല്ല പ്രാദേശിക പ്രശ്നങ്ങള്‍ നയപരമായി കൈകാര്യം ചെയ്യാനുമുള്ള മിടുക്ക് പലകുറി തെളിയിച്ചിട്ടുണ്ട് ഈ പഴയ അദ്ധ്യാപകന്‍.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഇടതുവോട്ടുകളില്‍ ഇടിവുണ്ടായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍വസ്ഥിതിയിലായി. എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടുകയാണെങ്കില്‍ നിര്‍ണായക റോളായിരിക്കും ഇദ്ദേഹത്തിനുണ്ടാകുകയെന്നതും ഉറപ്പാണ്. തളിപ്പറമ്ബ്, ആന്തൂര്‍ നഗരസഭകള്‍, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, കൊളച്ചേരി, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് തളിപ്പറമ്ബ് നിയമസഭാ മണ്ഡലം. 2011ല്‍ ജയിംസ് മാത്യുവിന്റെ വരവോടെയാണ് ഇടതുപക്ഷത്തിന് മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനായത്.2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ നേരിയ മേല്‍ക്കൈ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികവും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശവും വലിയ ആത്മവിശ്വാസമാണ് മുന്നണിക്ക് നല്‍കുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയ സീറ്രായിരുന്നു തളിപ്പറമ്ബ്. ഇക്കുറി മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് തന്നെ സീറ്റ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കെ.എസ്. യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. അബ്ദുള്‍റഷീദ്,മഹിളാ കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷ രജനി രമാനന്ദ് ,ടി.ജനാര്‍ദ്ദനന്‍ ,കൊയ്യം ജനാര്‍ദ്ദനന്‍ എന്നിവരുടെ പേരുകളും മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പില്‍ തളിപ്പറമ്ബ് നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ നേടിയതടക്കം മികവ് കാട്ടാനായതാണ് എന്‍.ഡി.എ ക്യാമ്ബിനെ നയിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷ.ഇരുമുന്നണികള്‍ക്കും ശക്തമായ ഭീഷണിയുയര്‍ത്താന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.

No comments