ജിന്ന പരാമര്‍ശം ആയുധമാക്കി ബിജെപി..!! യുപി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അഖിലേഷ് യാദവ്..
അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.
ഏതെങ്കിലും ഒരു മണ്ഡലത്തില്‍ താന്‍ മത്സരിച്ചാല്‍ അവിടെ മാത്രം ശ്രദ്ധിക്കേണ്ടി വരുമെന്നും എന്നാല്‍ സംസ്ഥാനത്ത് പൂര്‍ണമായും ശ്രദ്ധ വേണ്ടതിനാലാണ് മത്സരിക്കാത്തതെന്ന് അഖിലേഷ് പറഞ്ഞു.
അതേസമയം ആര്‍എല്‍ഡിയുമായി തങ്ങള്‍ രാഷ്ട്രീയ സഖ്യത്തിന് തീരുമാനമായെന്നും സീറ്റ് ചര്‍ച്ച അവസാന ഘട്ടത്തിലായെന്നും അഖിലേഷ് വ്യക്തമാക്കി. മുന്‍പ് 15 സീറ്റ് നല്‍കാമെന്നും കൂടുതല്‍ നല്‍കാനാവില്ലെന്ന് ആര്‍എല്‍ഡിയോട് എസ്‌പി വ്യക്തമാക്കിയിരുന്നു. ആര്‍എല്‍ഡി അദ്ധ്യക്ഷന്‍ ജയന്ത് ചൗധരി തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം അഖിലേഷിന്റെ മഹാത്മാഗാന്ധിയും പട്ടേലും ജിന്നയും സ്വാതന്ത്ര്യത്തിനായി പോരാടിയവരാണെന്ന പരാമര്‍ശം വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് മത്സര രംഗത്ത്നിന്നും പിന്മാറാന്‍ അഖിലേഷിനെ പ്രേരിപ്പിച്ചതെന്നും സംശയമുണ്ട്. 2012ലും 2017ലും തിരഞ്ഞെടുപ്പില്‍ അഖിലേഷ് മത്സരിച്ചിരുന്നില്ല. 2012ല്‍ 38ാം വയസിലാണ് അഖിലേഷ് യു.പി മുഖ്യമന്ത്രിയായത്. അസംഗഡിലെ ലോക്‌സഭാംഗമാണ് നിലവില്‍ അഖിലേഷ് യാദവ്.
No comments