Breaking News

കോണ്‍ഗ്രസില്‍ നിന്ന്​ കൂറുമാറി ബി.ജെ.പിയിലെത്തിയ എം.എല്‍.എക്ക്​ 10 കോടിയുടെ കാര്‍.. ഇന്ത്യയിലെ തന്നെ ഏറ്റവും..

കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ കൂറുമാറി ബി.ജെ.പി പക്ഷത്തേക്ക്​ എത്തിയ ​എം.എല്‍.എ എം.ടി.ബി നാഗരാജ്​ 10 കോടിയുടെ റോള്‍സ്​ റോയ്​സ്​ സ്വന്തമാക്കി.
റോള്‍സ്​ റോയ്​സ്​ ഫാന്‍റം മോഡലാണ്​ നാഗരാജ്​ വാങ്ങിയത്​. ഇന്ത്യയില്‍ ​ലഭ്യമാവുന്ന റോള്‍സ്​ റോയ്​സിന്‍െറ ഏറ്റവും വില കൂടിയ മോഡലാണ്​ ഫാന്‍റം. ഏകദേശം 11 കോടിയാണ്​ മോഡലിന്‍െറ വിപണി വില.

കാറില്‍ നിരവധി മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യവും റോള്‍സ്​ റോയ്​സ്​ നല്‍കുന്നുണ്ട്​. അത്തരം സൗകര്യങ്ങള്‍ നാഗരാജ് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ മോഡലിന്‍െറ വില ഇനിയും ഉയരും.
ഫാന്‍റം സ്വന്തമാക്കിയതോടെ വില കൂടിയ കാറുകളുള്ള രാഷ്​ട്രീയക്കാരുടെ പട്ടികയിലേക്കാണ്​​ നാഗരാജ​ും എത്തുന്നത്​.

നാഗരാജ്​ റോള്‍സ്​ റോയ്​സിനടുത്ത നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ്​ വക്​താവ്​ നിവേദിത് പോസ്​റ്റ്​ ചെയ്​തതോടെയാണ്​ സംഭവം വിവാദമായത്​.
പുതിയ കാറില്‍ നാഗരാജ്​ യെദിയൂരപ്പയെ കാണാനെത്തിയ​തായും വാര്‍ത്തകളുണ്ട്​.
6.75 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിന്‍െറ കരുത്തിലാണ്​ റോള്‍സ്​ റോയ്​സ്​ ഫാന്‍റം വിപണിയിലെത്തുന്നത്​. 563 ബി.എച്ച്‌​.പിയാണ്​ പവര്‍. 900 എന്‍.എമ്മാണ്​ ടോര്‍ക്ക്​.

No comments