Breaking News

സഖാവ് ഓമനക്കുട്ടനോട് മാപ്പു ചോദിച്ച്‌ സര്‍ക്കാര്‍; ക്യാമ്ബിലേക്ക് കൊണ്ടു വന്ന സാധനങ്ങള്‍ക്കുള്ള ഓട്ടോ ചാര്‍ജ് കൊടുക്കാന്‍ പിരിച്ചത് വെറും 70 രൂപ, നടപടിയെടുക്കില്ല

ആലപ്പുഴ ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സര്‍ക്കാര്‍. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണു ഖേദം പ്രകടിപ്പിച്ചത്.

ഓമനക്കുട്ടന്‍ വെറും 70 രൂപയാണ് പിരിച്ചതെന്നും ആ പണം ക്യാമ്ബിലേക്ക് സാധനങ്ങള്‍ കൊണ്ടു വന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നുവെന്നും ക്യാമ്ബിലെ അന്തേവാസികള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഓമനക്കുട്ടന്‍ അദ്ദേഹത്തിനു വേണ്ടിയിട്ടല്ല, ക്യാമ്ബിലുള്ള തങ്ങള്‍ക്കു വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്നും അവര്‍ വിശദീകരിച്ചു.

No comments