Breaking News

കശ്മീരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ഗുലാം അഹ്മദ് മിറിനെയും മുഖ്യവക്താവും മുന്‍ എം.എല്‍.സിയുമായ രവീന്ദര്‍ ശര്‍മയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു മിറിന്റെ അറസ്റ്റ്. രാവില പത്രസമ്മേളനത്തില്‍ സംസാരിക്കവെ മാധ്യമങ്ങള്‍ക്കു മുന്നില്‍വെച്ചാണ് രവീന്ദര്‍ ശര്‍മയെ സായുധരായ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയത്.
വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ശഹീദി ചൗക്കിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് രവീന്ദര്‍ ശര്‍മ സംസാരിക്കാനിരുന്ന പത്രസമ്മേളനം ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തുകയായിരുന്നു. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥര്‍ ശര്‍മയെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയും കെട്ടിടത്തിന് പുറത്തേക്കു നയിച്ച്‌ ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.

No comments