ആദായനികുതി വകുപ്പ് ഉന്നം വച്ചത് ഡികെ ശിവകുമാറിനെ, രാഷ്ട്രീയ പകപോക്കലിൽ ഇരയായത് സിദ്ധാര്‍ഥ..
കഫെ കോഫീ ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പിന്റെ നിരന്തര പീഡനമാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ആദായ വകുപ്പ് നടത്തിയ ഇടപെടലുകളാണ് തന്റെ പരാജയത്തിലേക്ക് നയിച്ചതെന്ന് സിദ്ധാര്‍ത്ഥ മരണത്തിന് മുന്‍പ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ പറയുന്നുണ്ട്.
ജൂലൈ 30ന് കാണാതായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഇന്നലെയാണ് മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിയില്‍ നിന്നും കണ്ടെടുത്തത്. എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായുള്ള സിദ്ധാര്‍ത്ഥയുടെ അനധികൃത പണമിടപാട് ബന്ധം കാരണമാണ് തങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നതെന്നാണ് ആദായനികുതി വകുപ്പ് വിശദീകരിക്കുന്നത്.
ഈ കോണ്‍ഗ്രസ് നേതാവും സിദ്ധാര്‍ത്ഥയും തമ്മില്‍ സംശയാസ്പദമായ തരത്തില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നും ദയനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് ഈ നേതാവെന്നും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ദേശീയമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശിവകുമാറിന്റെ വീട്ടില്‍ തങ്ങള്‍ റെയ്ഡ് നടത്തിയപ്പോള്‍ കഫെ കോഫീ ഡേ ഉടമയുമായി നടന്ന അനധികൃത സാമ്ബത്തിക ഇടപാടുളുടെ വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സിഥാര്‍ത്ഥയുടെ കൈവശമുള്ള രേഖകളില്‍ നിന്നും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.
ശിവകുമാറുമായി ബന്ധമില്ലായിരുന്നുവെങ്കില്‍ തങ്ങള്‍ സിദ്ധാര്‍ത്ഥയെ ഒരു രീതിയിലും തൊടുകയില്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവുമായി നടന്ന രഹസ്യ ധന ഇടപാടുകള്‍ തങ്ങളെ സിദ്ധാര്‍ത്ഥയിലേക്ക് നയിക്കുകയായിരുന്നു.
2017ല്‍ ശിവകുമാറിന്റെ സാമ്ബത്തിക ഉപദേഷ്ടാവ് ചന്ദ്രശേഖര്‍ സുകാപുരിയുടെ വീട്ടില്‍ തങ്ങള്‍ നടത്തിയ റെയ്ഡില്‍ ശിവകുമാറും സിദ്ധാര്‍ത്ഥയും തമ്മില്‍ നടത്തിയ വഴിവിട്ട സാമ്ബത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിരുന്നു. ഒരാളില്‍ നിന്നും കാതലായ വിവരങ്ങള്‍ ലഭിച്ച് കഴിഞ്ഞാല്‍ അത് അടിസ്ഥാനമാക്കി മറ്റൊരാളിലേക്ക് എത്തുക സാധാരണമാണ്. ആദായനികുതി വകുപ്പ് പറയുന്നു.
ഇങ്ങനെയാണ് സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ തങ്ങള്‍ പരിശോധനകള്‍ നടത്തി തുടങ്ങിയതെന്നാണ് ആദായനികുതി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.ആര്‍. ബാലകൃഷ്‌ണ പറയുന്നത്.
സിദ്ധാര്‍ത്ഥയുടെ കത്തില്‍ പ്രധാനമായും കുറ്റം ഉയരുന്നത് ബാലകൃഷ്ണയ്ക്ക് നേരെയാണ്. സിദ്ധാര്‍ത്ഥയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ബാലകൃഷ്ണ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷ് പറയുന്നത്.
മൈന്‍ഡ്ട്രീ എന്ന സ്ഥാപനത്തില്‍ സിദ്ധാര്‍ത്ഥയ്ക്ക് ഉണ്ടായിരുന്ന 20.3 ശതമാനം ഓഹരി വിറ്റ് തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ. എന്നാല്‍ ഇതിനിടെ ആദായനികുതി വകുപ്പ് ഈ ഓഹരികള്‍ മരവിപ്പിച്ചു.
ഇത് സിദ്ധാര്‍ത്ഥയെ മാനസികമായി തളര്‍ത്തി. സുരേഷ് പറയുന്നു. ഗൗഡ സമുദായത്തില്‍ പെട്ടവരാണ് സിദ്ധാര്‍ത്ഥയും ശിവകുമാറും. സിദ്ധാര്‍ത്ഥയുടെ ഭാര്യാ പിതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ അടുത്ത അനുയായി കൂടെയായിരുന്നു ശിവകുമാര്‍. ഈ ബന്ധവും ഇവരുടെ സൗഹൃദം ഊട്ടിയുറപ്പിച്ചു. കര്‍ണാടകത്തിലെ ഏറ്റവും സമ്ബന്നമായ രാഷ്ട്രീയക്കാരനാണ് ശിവകുമാര്‍.
സിദ്ധാര്‍ത്ഥ കടക്കെണിയിലായിരുന്ന വിവരം ബാംഗ്ലൂരിലെ ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ശിവകുമാറുമായുള്ള സിദ്ധാര്‍ത്ഥയുടെ ബന്ധവും രഹസ്യമല്ലായിരുന്നു.
അഹമ്മ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ 2017ആഗസ്റ്റില്‍ ശിവകുമാര്‍ ബാംഗ്ലൂര്‍ റിസോര്‍ട്ടില്‍ എത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ ആരംഭിച്ചത്.
ഇത്തരത്തില്‍ ഒരിക്കല്‍ നടത്തിയ ഒരു റെയ്ഡില്‍ 20 കോടി രൂപ ശിവകുമാറിന്റെ അക്കൗണ്ടിലേക്ക് കഫേ കോഫി ഡേയില്‍ നിന്നും പോയിട്ടുണ്ട് എന്നതിന്റെ രേഖകളും തങ്ങള്‍ക്ക് ലഭിച്ചതായി ആദായ നികുതി വകുപ്പ് പറയുന്നുണ്ട്. ബി.ജെ.പിയുടെ കാര്യമായ വിരോധം ഉണ്ടായിരുന്ന ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള റെയ്ഡുകളാണ് സിദ്ധാര്‍ത്ഥയിലേക്ക് എത്തിയതെന്നും വിവിധ മാദ്ധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

No comments