ഉന്നാവ് കേസ് പ്രതി കുല്‍ദീപ് സിങ്ങിനെ ബി.ജെ.പി പുറത്താക്കി
ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. ബലാത്സംഗകേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും വാഹനാപകടത്തില്‍പെട്ട സംഭവത്തില്‍ കുല്‍ദീപ് സിങ്ങിന് പങ്കുെണ്ടന്ന ആരോപണം ശക്തമായതോടെയാണ് പാര്‍ട്ടി നടപടി.
ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങ്ങിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്.
ബലാത്സംഗക്കേസില്‍ കുല്‍ദീപ് ജയിലിലായിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. കുല്‍ദീപ് സിങ്ങിനെ പാര്‍ട്ടി പുറത്താക്കിയെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നില്ല.

No comments