Breaking News

ചാവക്കാട് കൊലപാതകം ; എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ നടപടിയെടുക്കണം : ഡീന്‍ കുര്യാക്കോസ് എംപി

ചാവക്കാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ നൗഷാദിന്റെ കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐയുടെ കൈകളാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി . തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത് .
'ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എതിര്‍ത്ത് നില്‍ക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments