ഡല്ഹിയില് പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജ്യോത് സിങ് സിദ്ദു ?
ഡല്ഹിയില് ഭരണം പിടിക്കാന് അപ്രതീക്ഷിത കരുനീക്കങ്ങളുമായി കോണ്ഗ്രസ്. ദല്ഹിയില് നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള് മാത്രം ശേഷിക്കേ ഷീലാ ദീക്ഷിത് മരിച്ചതിനെത്തുടര്ന്ന് പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഊര്ജ്വസ്വലനായ ഒരു നേതാവിനെ പരിഗണിക്കാന് കോണ്ഗ്രസ് ഒരുങ്ങുന്നതായി ദേശീയമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ഇപ്പോള് ആ സ്ഥാനത്തേക്കു പറഞ്ഞുകേള്ക്കുന്ന ഏക പേര് പഞ്ചാബില് മുഖ്യമന്ത്രി അമരീന്ദര് സിങ്ങുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്ന്നു മന്ത്രിസ്ഥാനം ഉപേക്ഷിച്ച നവ്ജ്യോത് സിങ് സിദ്ദുവിന്റേതാണ്. സിദ്ദുവിന്റെ രാഷ്ട്രീയപരിചയവും ചുറുചുറുക്കും മുന് ക്രിക്കറ്റര് എന്ന നിലയില് ദല്ഹിയില് ഉണ്ടായേക്കാവുന്ന ജനപിന്തുണയും കണക്കിലെടുത്താണു നീക്കം.

No comments