അയോഗ്യരാക്കപ്പെട്ട മൂന്ന് എം.എല്‍.എമാരെ ജെ.ഡി.എസ് പുറത്താക്കി
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ മൂന്നു പേരെ ജനതാദള്‍ സെക്കുലര്‍ പുറത്താക്കി. നേരത്തെ, കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കിയ എം.എല്‍.എമാരായ കെ. ഗോപാലയ്യ (മഹാലക്ഷ്മി ലേഒൗട്ട്), എ.എച്ച്. വിശ്വനാഥ് (ഹുന്‍സൂര്‍), നാരായണ ഗൗഡ (കെ.ആര്‍ പേട്ട്) എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
സഖ്യ സര്‍ക്കാറിന്റെ വീഴ്ചക്കു കാരണക്കാരായ 17 വിമതരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

No comments