Breaking News

വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി കര്‍ണാടക നിയമസഭ സ്പീക്കര്‍


കര്‍ണാടക നിയമസഭാ സ്പീക്കറായി ബി.ജെ.പിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് കഗേരിയെ തെരഞ്ഞെടുത്തത്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി ചുമതലയേറ്റത്.
ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള നിയമസഭാംഗമാണ് വിശ്വേശ്വര്‍. ഇത് ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. 1994-99 കാലത്തും നിയമസഭാ സ്പീക്കറായിരുന്നു. 1978ല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു വിശ്വേശ്വറിന്റെ രാഷ്ട്രീയപ്രവേശം.

No comments