Breaking News

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണു

മഹാരാഷ്ട്രയിലെ സോലാപൂരില്‍ പൊതു പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. സോലാപൂര്‍ സര്‍വകലാശാലയിലെ പരിപാടിക്കൊടുവില്‍ ദേശീയ ഗാനാലാപനത്തിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിതിന്‍ ഗഡ്കരിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. മന്ത്രി മറ്റ് പരിപാടികള്‍ റദ്ദാക്കി നാഗ്പൂരിലേക്ക് മടങ്ങി.

No comments