Breaking News

വിരാട് കോഹ്‌ലി 3 നേരം കഴിക്കുന്നതതെന്തൊക്കെ ..

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നയാള്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ്. ക്രിക്കറ്റ് കരിയര്‍ തുടങ്ങി ഒരു ദശകം പിന്നിട്ടിട്ടും ഇപ്പോഴും സിക്സ് പാക് കാത്തുസൂക്ഷിക്കുന്ന കോഹ്‌ലി ടീമിലെ ഏറ്റവും കരുത്തുറ്റ ശരീരത്തിനുടമയാണ്.
വിരാട് കോഹ്‌ലിയുടെ ഭക്ഷണശീലം തന്നെയാണ് അദ്ദേഹത്തിന്‍റെ ശരീരസൌന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം. മാത്രമല്ല, യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത വ്യായാമവും.

പ്രഭാതഭക്ഷണത്തില്‍ കോഹ്‌ലിക്ക് മുട്ട നിര്‍ബന്ധമാണ്. ചീരയും ചീസും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗ്രില്‍ഡ് മീറ്റും പഴങ്ങളും കഴിക്കുന്നതിനൊപ്പം ഗ്രീന്‍ ടീയും കുടിക്കാറുണ്ട്.

No comments