Breaking News

ഐ ആം ബാക്ക്..!! അൻവർ എംഎൽഎ തിരിച്ചെത്തുന്നു


 ബിസിനസ് ആവശ്യത്തിന് ഇദ്ദേഹം വിദേശത്തായിരുന്നു.

'ഐ ആം ബാക്ക്' എന്ന എം.എല്‍.എയുടെ സോഷ്യല്‍മീഡിയ പോസ്റ്റിന് താഴെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്‍റുകളാണ് ഉള്ളത്.

പി.വി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എം.എല്‍.എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പി.വി അന്‍വര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് തുടര്‍ച്ചയായി ഫേസ്ബുക്കില്‍ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു. താങ്കളുടെ നേതാവായ രാഹുല്‍ ഗാന്ധി ഇടക്കിടെ വിദേശത്ത് പോകുന്നതിനെക്കുറിച്ച്‌ ആരെങ്കിലും അറിയാറുണ്ടോ എന്നായിരുന്നു പി.വി അന്‍വറിന്‍റെ ചോദ്യം. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി.വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അന്‍വര്‍ സഭയില്‍ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസം പോലും വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടിരിക്കുന്നു. എം.എല്‍.എ എത്തിയിട്ടില്ല. ആകെ 29 ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് ദിവസങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്.

No comments