Breaking News

എബിവിപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരിൽ ബിജെപി ഹർത്താൽ



എബിവിപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അത്യാവശ്യം വാഹനങ്ങളും പാൽ പത്രം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ടെന്ന് BJP നേതൃത്വം അറിയിച്ചു.



പേരാവൂർ ഗവ. ഐടിഐ വിദ്യാർഥി എബിവിപി പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) ആണ് വെട്ടേറ്റു മരിച്ചത്.


ബൈക്കിൽ വന്ന ശ്യാം പ്രസാദിനെ പിൻതുടർന്നു കറുത്ത കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്.തലശ്ശേരി– കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു  സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപമാണു സംഭവം.
വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണു മരണം. .

No comments