മോദിക്ക് പോകാനും കോണ്‍ഗ്രസിന് വരാനും സമയമായി; രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോകാനും കോണ്‍ഗ്രസിന് വരാനും സമയമായെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങിക്കഴിഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയാണ് ആശയം. മേയ്ഡ് ഇന്‍ ഫ്രാന്‍സ്, മേയ്ഡ് ഇന്‍ അംബാനി എന്നിവയല്ല ലക്ഷ്യം. കള്ളം പറയാന്‍ താന്‍ മോദിയല്ലെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാടകദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിടുകയുണ്ടായി. ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ യുപിഎ സര്‍ക്കാര്‍ തുടങ്ങി വച്ച ദൗത്യമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. വിജയകരമായി വിക്ഷേപിച്ചതിന് ഡിആര്‍ഡിഒയെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയും ചെയ്‌തു.

No comments