Breaking News

മോഡി തരംഗം ജന്മനാടായ ഗുജറാത്തില്‍ പോലും ഇപ്പോഴില്ലെന്ന് സര്‍വ്വേ.. ഗുജറാത്തിൽ ബിജെപി കോട്ടകൾ കോൺഗ്രസ് പിടിച്ചെടുക്കും..

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മോഡി തരംഗം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മനാടായ ഗുജറാത്തില്‍ ഇപ്പോഴില്ലെന്ന് സര്‍വ്വേ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച അതേ പ്രകടനം കോണ്‍ഗ്രസിന് തുടരാനാവുമെന്നാണ് പൊളിറ്റിക്കല്‍ എഡ്ജ് നടത്തിയ സര്‍വ്വേയില്‍ ലഭിച്ച ഫലം.

സര്‍വ്വേ ഫലം പ്രകാരം സംസ്ഥാനത്തെ 26 ലോക്‌സഭ മണ്ഡലങ്ങളില്‍ ബിജെപിക്ക് 16 സീറ്റുകളിലും കോണ്‍ഗ്രസിന് 10 സീറ്റുകളിലും മുന്‍തൂക്കമുണ്ട്. ആകെയുള്ള 26 സീറ്റും കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയിരുന്നു.
എന്നാല്‍ ഇക്കുറി 10 സീറ്റിന്റെ നഷ്ടമെങ്കിലും ബിജെപിക്കുണ്ടാവുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.

ആനന്ദ്, ജുനഗഡ്, അമ്രേലി, സുരേന്ദ്രനഗര്‍, പട്ടാന്‍, സബര്‍കന്ത എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സര്‍വ്വേ പറയുന്നു.

മറ്റ് നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് അനുകൂല തരംഗമുണ്ട്. ബനസ്‌കന്ത, പാഞ്ച് മഹല്‍, ബറൂച്ച്‌ എന്നീ മണ്ഡലങ്ങളാണ് അത്. കോണ്‍ഗ്രസിനനുകൂലമെന്ന് ഇപ്പോള്‍ സര്‍വ്വേയില്‍ വന്നിരിക്കുന്ന മണ്ഡലങ്ങളെല്ലാം ഗ്രാമീണ മേഖലയില്‍ ആണെന്നതാണ് പ്രത്യേകത.
ഇത്തവണ ബിജെപിക്ക് അത്ര എളുപ്പമാകില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടക്കുമെന്നും സര്‍വ്വേ പറയുന്നു.

ബിജെപി കോട്ടയായ സൂറത്തിലും ഇക്കുറി കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചേക്കുമെന്ന് സര്‍വ്വേയിലുണ്ട്. ജിഎസ്ടിയും പട്ടേല്‍ വിഭാഗങ്ങളുടെ രോക്ഷവും ബിജെപിക്കെതിരെ ഇവിടെ പ്രവര്‍ത്തിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ വരവ് വലിയ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

No comments