ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ മദ്യവും പണവും ഒഴുകി തുടങ്ങി
ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ മദ്യത്തിന്റെയും പണത്തിന്റെയും ഒഴുക്ക് തുടങ്ങി. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളില്‍ 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും പിടിച്ചെടുത്തു. പത്ത് കോടി രൂപയോളം വിലവരുന്ന മദ്യമാണ് പിടിച്ചെടുത്തത്. 1,80,787 ലൈസന്‍സുള്ള ആയുധങ്ങളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍. വേങ്കിടേശ്വര്‍ പറഞ്ഞു.
183 പേരുടെ ലൈസന്‍സ് റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. 2,610 കിലോ സ്‌ഫോടക വസ്തുക്കളും യുപിയുടെ വിവിധ സ്ഥലങ്ങളില്‍നിന്നു പിടിച്ചെടുത്തു. ബിജെപിയും കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും തമ്മിലാണ് യുപിയില്‍ പ്രധാന മത്സരം നടക്കുന്നത്.


No comments