Breaking News

വയനാട് ടി സിദ്ദിഖിനുതന്നെ, ഷാനിമോള്‍ ആലപ്പുഴയില്‍, നാലില്‍ 3 സീറ്റുകളിലും ധാരണ. അടൂര്‍ പ്രകാശ് ആറ്റിങ്ങലിലേക്കും ! ഒടുവില്‍ ഫലംകണ്ടത് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം ! വടകരയില്‍ മുല്ലപ്പള്ളിയും പരിഗണനയില്‍

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന നാല് സീറ്റുകളില്‍ മൂന്നിലും ധാരണ. വയനാട്ടില്‍ ടി സിദ്ദിഖിനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയും മത്സരിപ്പിക്കാനാണ് തീരുമാനം.

 ഇനി തീരുമാനം ആകാനുള്ളത് വടകരയുടെ കാര്യത്തിലാണ്.

ആലപ്പുഴയില്‍ ഷാനിമോള്‍ സ്ഥാനാര്‍ഥിയായി വന്നതോടെ വടകരയില്‍ വിദ്യ ബാലകൃഷ്ണന്റെ സാധ്യത അടഞ്ഞു. 3 വനിതകള്‍ എന്നത് പ്രായോഗികമാകില്ല. വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമേല്‍ ഹൈക്കമാന്റ് സമ്മര്‍ദ്ദം ശക്തമാക്കിയതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഒരു ഈഴവ പ്രാതിനിധ്യം കൂടി യു ഡി എഫ് ലിസ്റ്റില്‍ കൊണ്ടുവരാനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എത്തിയതോടെ യു ഡി എഫ് ലിസ്റ്റില്‍ 2 പേര്‍ മാത്രമാണ് ഈഴവ പ്രാതിനിധ്യം. ഇത് മൂന്നാക്കണമെന്നാണ് എ കെ ആന്റണിയുടെ നിലപാട്.

വയനാട്ടില്‍ ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദം തന്നെയാണ് ഫലം കണ്ടത്. സിദ്ദിഖിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി വിട്ടുവീഴ്ച ചെയ്തില്ല. ഇതോടെ രമേശ്‌ ചെന്നിത്തല അതൃപ്തിയോടെയാണ് മടങ്ങുന്നത്.

ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ് ടി സിദ്ദിഖിനുവേണ്ടി വിട്ടുകൊണ്ടുക്കേണ്ടി വന്നിരിക്കുന്നത്.
പകരം ഇടുക്കി ഐ ഏറ്റെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും അവിടെയും എയുടെ ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ഥിയായി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഐയുടെ ലിസ്റ്റിലല്ല.
അതേസമയം, എയുടെ പേരില്‍ ലിസ്റ്റില്‍ കയറിക്കൂടിയ മറ്റ്‌ ചിലര്‍ ഐയുടെ ആളുകളെന്ന പരാതി എയ്ക്കുണ്ട്.

No comments