Breaking News

ഹിന്ദു മഹാസഭ യു.പി അധ്യക്ഷന്‍ വെടിയേറ്റു മരിച്ചു


അഖില ഭാരതീയ ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രംഗീത് ബച്ചന്‍ പ്രഭാവ സവാരിക്കിടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെ ലക്നോയിലെ ഹസ്റത്ത് ഗഞ്ച് മേഖലയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം രംഗീത് ബച്ചന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രഭാത സവാരിക്കിടെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്‍റെ സമീപത്ത് വെച്ചാണ് വെടിയേറ്റത്. രംഗീത് ബച്ചനൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. തലക്ക് വെടിയേറ്റ രംഗീത് ബച്ചന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റയാളെ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രംഗീത് ബച്ചന്‍റെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിക്കാനും അക്രമികള്‍ ശ്രമിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ അറിയിച്ചു. കൊലപാതകത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക സംഘത്തെ യു.പി പൊലീസ് നിയോഗിച്ചു.

No comments