കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്‍ സിനിമയുടെ പുതിയ സ്റ്റില്‍ പുറത്ത്
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് 'വണ്‍'. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന ചിത്രത്തിന്‍റെ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.
സഞ്ജയ് - ബോബി ടീമാണ് വണ്ണിന് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്. ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജയ് - ബോബി ടീം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.

No comments