Breaking News

ജനങ്ങളുടെ മനസ്സറിഞ്ഞ് കോൺഗ്രസ്..!! സൗജന്യ ബസ് യാത്ര മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ..!! ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇങ്ങനെ..

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ പ്രകടനപത്രിക പുറത്തുവിട്ടു. കോണ്‍ഗ്രസിന്റെ പ്രസിദ്ധമായ ന്യായ് യോജന ദില്ലി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്‍മാരാണ് സൗജന്യ ബസ് യാത്രയാണ് പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നഴ്‌സറി മുതല്‍ പിച്ച്‌ഡി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാകുമെന്ന വാഗ്ദാനവും പ്രകടനപത്രികയിലുണ്ട്.

എയിംസ് മാതൃകയില്‍ പുതിയ അഞ്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണം നിയന്ത്രിക്കാന്‍ ബജറ്റിന്റെ 20 ശതമാനം മാറ്റിവെക്കും.
എല്ലാവര്‍ക്കും 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും സൗജന്യമാക്കും.

ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര, ആനന്ദ് ശര്‍മ, അജയ് മാക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ദില്ലി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്.
അതേസമയം ദില്ലിയില്‍ അധികാരം ലഭിച്ചാല്‍ പൗരത്വ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും, എന്‍ആര്‍സി, എന്‍പിആര്‍ ദില്ലിയില്‍ നടപ്പാക്കില്ലെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.

നേരത്തെ ആംആദ്മി പാര്‍ട്ടിയും ബിജെപിയും പ്രകടന പത്രിക പുറത്തുവിട്ടിരുന്നു. എഎപിയുടെ പ്രകടപത്രികയുമായി സാമ്യമുള്ളതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക.
200 യൂണിറ്റ് വരെയുള്ള വൈദ്യുതി നേരത്തെ തന്നെ ദില്ലിയില്‍ എഎപി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്.
അതേസമയം ഷഹീന്‍ബാഗ് സമരത്തെ പ്രചാരണായുധമാക്കി മാറ്റി നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സിഎഎ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്.

സിഎഎയെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് വഴി മുസ്ലീം വോട്ടുകളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം വോട്ടുശതമാനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് മുസ്ലീം വോട്ടുകളായിരുന്നു. എഎപി സിഎഎയില്‍ മൗനം പാലിക്കുന്നതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സിഎഎ പ്രക്ഷോഭ വേദിയിലെത്തി പിന്തുണ അറിയിച്ചിരുന്നു.
സമ്ബന്നര്‍ക്ക് പ​ണം മാ​ത്ര​മ​ല്ല അ​ധി​കാ​ര​വും താ​ത്പ​ര്യ​മുള്ളതാണെന്ന് ഇ​ന്ത്യ​യി​ലെ വി​വി​ധ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​തി​ഫ​ലി​ക്കാ​റു​ണ്ട്.
എന്നാല്‍ ഡല്‍ഹിയും അക്കാര്യത്തില്‍ വ്യ​ത്യ​സ്ത​മ​ല്ല എന്നാണ് സ്ഥാനാര്‍ഥികള്‍ വെളിപ്പെടുത്തിയ സാമ്ബത്തിക വിവരം തെളിയിക്കുന്നത്.
ഫെബ്രുവരി 8ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ 164പേ​ര്‍ കോടിപതികളാണ്.
എന്നാല്‍, ഏറ്റവും സമ്ബന്ന പാര്‍ട്ടിയായ ബിജെപിയില്‍ നിന്നും മാത്രമല്ല, കോണ്‍ഗ്രസ്‌, ആം ആദ്മി പാര്‍ട്ടി എന്നിവയില്‍ നിന്നെല്ലാം കോടിപതികള്‍ നിയമസഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്കുന്നുണ്ട്.
അതേസമയം, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്ബന്നന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുമാണ് മത്സരിക്കുന്നത്.
മ​ണ്ഡ്ക മ​ണ്ഡ​ല​ത്തി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ല്‍​സ​രി​ക്കു​ന്ന ധ​ര്‍​മ​പാ​ല്‍ ല​ക്ര​യാ​ണ് സ്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏറ്റവും മു​ന്നി​ല്‍. 292.1 കോ​ടി​യാ​ണ് ധ​ര്‍​മ​പാ​ലി​ന്‍റെ സ്വ​ത്ത്.

ആ​ര്‍​കെ പു​ര൦ മണ്ഡലത്തില്‍ മത്സരിക്കുന്ന ആം ​ആ​ദ്മി സ്ഥാ​നാ​ര്‍​ഥി പ്ര​മീ​ള ടോ​ക്ക​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 80.8 കോ​ടി രൂ​പ​​യാണ് പ്ര​മീ​ള​യു​ടെ സ്വ​ത്ത്. 80 കോ​ടി​യു​ടെ സ്വ​ത്തു​മാ​യി ആം​ ആ​ദ്മി​യു​ടെ ത​ന്നെ രാം ​സിം​ഗ് നേ​താ​ജി​യാ​ണ് മൂ​ന്നാം​ സ്ഥാ​ന​ത്ത്.
സമ്ബത്തിന്‍റെ കാര്യത്തില്‍ ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ മുഖ്യ പാര്‍ട്ടികളായ ബി​ജെ​പി​യു​ടേ​യും കോ​ണ്‍​ഗ്ര​സിന്‍റെയും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ 50 കോ​ടി​ക്കു​മേ​ല്‍ സ്വ​ത്തു​ള്ള​വ​രു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

No comments